ഇരിട്ടി :(www.thalasserynerws.in)ഇരിട്ടി മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പൂര മഹോത്സവത്തിന് കൊടിയേറി. സാംസ്‌കാരിക സമ്മേളനം കെ.പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്‌തു. മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്ബ് മുഖ്യാതിഥിയായി കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
രാജേഷ് പടിഞ്ഞാറ്റിൽ ആമുഖഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.വി.പ്രശാന്ത്, പി.ടി.വിജയി. ഉണ്ണികൃഷ്‌ണൻ, എ.കെ. മനോഹരൻ, ടി.ര ഘനാഥൻ, പി.വി.രാജീവൻ, ബീന ചക്യത്ത്, മുരളി മുഴക്കുന്ന് എന്നിവർ സംസാരിച്ചു. എൻ പങ്കജാക്ഷൻ മാസ്റ്റർ സ്വാഗതവും ടി.പ്രേമരാജൻ നന്ദിയും പറഞ്ഞു. ഏപ്രിൽ 9 പോർക്കലി ദേവി ആരൂഡ സ്ഥാനം പ്രതിഷ്ഠാകർമ്മം നടക്കും. 10ന് പൂര മഹോത്സവം സമാപിക്കും
Poora festival begins with devotion at Mridanga Saileshwari Temple