കൂത്തുപറമ്പ്:(www.thalasserynews.in) തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്ചരിത്രവിഭാഗം പൂർവ്വവിദ്യാർത്ഥി സംഘത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി കൂത്തുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈൻറ്സെറ്റ് ട്രെയിനിങ്ങ് അക്കാദമി കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കായി സൗജന്യ പഠന - പെരുമാറ്റ നിർണ്ണയ ക്യാമ്പ് നടത്തുന്നു.

പഠനത്തിൽ പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കും പഠനവും പെരുമാറ്റപ്രശ്‌നങ്ങളും മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവർക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു. പ്രതിവിധിനിർദ്ദേശവും പരിശോധനയും സൗജന്യമായിരിക്കും.
തുടർന്നുള്ള ട്രെയിനിങ്ങ് ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിലും സേവനം ലഭ്യമാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവരിൽ അമ്പത് പേർക്ക് മാത്രമാണ് സൗജന്യ സേവനങ്ങൾക്ക് അവസരം ഉണ്ടായിരിക്കുന്നത്.സ്ക്രീനിംഗ് ടെസ്റ്റിന് ശേഷം ഏപ്രിൽ പത്ത് മുതൽ ക്യാമ്പ് ആരംഭിക്കും
ബുക്കിങ്ങിനായി 7034 300 661, 8714 310 661 എന്നീ നമ്പറിൽ വിളിക്കുക. വാർത്താ സമ്മേളനത്തിൽ മൈൻഡ് സെറ്റ് മാനേജർ കെ നിമ്മി, ട്രസ്റ്റ് ചെയർമാൻ വിനോദ് പരിയാരം, ഓപ്പറേഷൻ മാനേജർ രാമചന്ദ്രൻ മാണിക്കോത്ത് പങ്കെടുത്തു.
Mind Set Training Academy in Koothparambil will conduct a free study and behavior assessment camp for students in the district.