Featured

ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ.

News |
Apr 10, 2025 08:10 AM

(www.thalasserynews.in)ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവും ആണ് പ്രതിയെ അറസ്റ്റുചെയ്തത്. ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വട്ടേഴ്സിനു താഴെ താമസിക്കുന്ന ആൺകുട്ടികളെ മിഠായികളും മറ്റും നല്കി പീഡിപ്പിക്കുന്നത് പതിവായിരുന്നു.ഇതിനിടയിലാണ് പതിനാറ്കാരൻ പീഡനക്കാര്യം മാതാവിനോട് പറഞ്ഞത്.

ഉടൻ പോലീസിൽ പരാതി നല്കുകയായിരുന്നു. നൃത്തഭ്യാസത്തിൻ്റെ പേരിൽ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടെ പീഡിപ്പിച്ചതായും പരാതികൾ ഉണ്ട്. ഇതേ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ നിരവധി രക്ഷിതാക്കളും പരാതിയുമായി എത്തും.

Dance teacher arrested in New Mahe in POCSO case.

Next TV

Top Stories