ഇത്തവണത്തെ ആഘോഷം തെരുവിൽ'; സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ

ഇത്തവണത്തെ ആഘോഷം തെരുവിൽ'; സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ
Apr 14, 2025 12:26 PM | By Rajina Sandeep

വിഷു ദിനമായ ഇന്ന് സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65 - ദിവസം. സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.

ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

'‌ഞങ്ങൾക്ക് ഈ വർഷത്തെ വിധി അങ്ങനെയാണ്. ഞങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വന്നതു കൊണ്ട് തെരുവിലാണ് ഈ വിഷു ആഘോഷിക്കേണ്ടി വന്നത്. ഈ വർഷം ആഘോഷം തെരുവിലാക്കി. ഇനിയെങ്കിലും മന്ത്രി കണ്ണു തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താൽ അത് വീടുകളിൽപ്പോയി ആഘോഷിക്കാമെന്നും' ആശമാരിലൊരാൾ പ്രതികരിച്ചു.

സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ആശമാർ നടത്തുന്നത് ഐതിഹാസാക സമരമെന്ന് സമരസമിതി നേതാവ് മിനി ഇന്നലെ പ്രതികരിച്ചിരുന്നു.

സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്ക്കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു.

സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പൗര സംഗമത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്. സമരം ഒത്തുതീർക്കാനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം.

നിരാഹാര സമരം ഇന്ന് 27- ആം ദിവസമാണ്. അതിനിടെ തൊഴില്‍ മന്ത്രിയുമായി ആശ സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

This year's celebration will be on the streets; Ashamars set up Vishu Kani in front of the protest tent

Next TV

Related Stories
കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

May 15, 2025 10:07 AM

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും...

Read More >>
കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

May 15, 2025 09:54 AM

കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 15, 2025 08:48 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന്  ശിലയിടും.

May 14, 2025 06:48 PM

മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന് ശിലയിടും.

മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന് ...

Read More >>
മലബാർ ക്യാൻസർ സെൻ്ററിൽ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും

May 14, 2025 05:12 PM

മലബാർ ക്യാൻസർ സെൻ്ററിൽ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും

മലബാർ ക്യാൻസർ സെൻ്ററിൽ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം...

Read More >>
ആലപ്പുഴയിൽ കോളറ ബാധ ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

May 14, 2025 01:48 PM

ആലപ്പുഴയിൽ കോളറ ബാധ ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയിൽ കോളറ ബാധ ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്...

Read More >>
Top Stories

News Roundup

GCC News