വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ

വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ
Apr 16, 2025 03:55 PM | By Rajina Sandeep

(www.thalasserynews.in)വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം.

വില്ല്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങലിലെ മൂന്നോളം കടക്കാരാണ് പണം നഷ്ടപ്പെട്ടതായി വടകര പോലിസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേന മുഹമ്മദ് റിഷാദ് കടകളിലെത്തി കടക്കാരുടെ ആദാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചു വാങ്ങിയ ശേഷം തതന്ത്രപരമായി ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

ഇയാൾ നേരത്തെ പേടിഎം ജീവനക്കാരനായിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് കച്ചവടക്കാർക്ക് നഷ്ട‌മായത്.

വൈക്കിലശ്ശേരിയിലെ വീട്ടിൽ നിന്നാണ് മുഹമ്മദ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്‌തത്. എസ് ഐ രഞ്ജിത് എം കെ. എഎസ്ഐമാരായ ഗണേശൻ, ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പോലിസ് പറഞ്ഞു

Paytm fraud in shops in Villiyapally, shopkeepers lost around two lakh rupees; Thalassery native youth arrested

Next TV

Related Stories
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തൽ

Apr 18, 2025 06:45 PM

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി...

Read More >>
കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ;  ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 18, 2025 05:01 PM

കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ; ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ; ചോദ്യം ചെയ്ത യുവാവിനെ...

Read More >>
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

Apr 18, 2025 10:33 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല...

Read More >>
ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

Apr 18, 2025 09:00 AM

ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച്...

Read More >>
ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി

Apr 18, 2025 08:58 AM

ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി

ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക്...

Read More >>
Top Stories