(www.thalasserynews.in)ചലച്ചിത്രതാരം ദിലീപ് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

തുടർന്ന് പൊന്നിൻ കുടവും നെയ്യമൃതും സമർപ്പിച്ച് തൊഴുതാണ് മട ങ്ങിയത്. ബിസിനസുകാരനായ എറണാകുളത്തെ ദീപകിനൊപ്പം ഇന്ന് രാവിലെ മട്ടന്നൂർ വിമാന - ത്താവളം വഴിയാണ് ദിലീപ് കണ്ണൂരിലെത്തിയത്. എട്ട് മണിയോടെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് തളിപ്പറമ്പിലെ ത്തിയത്.
രാജരാജേശ്വര ക്ഷേത്ര ദർശനത്തിന് ശേഷം 10.10 ഓടെയാണ് മടങ്ങിയത്. മാടായി കാവിലും ദർശനം നടത്തി.
Film star Dileep visited Rajarajeshwara Temple, Mridanga Saileshwari Temple and Madaikkavu in Kannur.