ന്യൂ മാഹി :(www.thalasserynews.in)കാശ്മീരിലെ പഹൽഗാമിൽ മതേതര ഭാരതത്തിൻ്റെ വിരിമാറിൽ നിറയൊഴിച്ച് പാക്ക് ഭീകര സംഘങ്ങൾ കൊലപ്പെടുത്തിയ ഭാരതത്തിൻ്റെ ധീര പുത്രൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങാടി പോസ്റ്റ് ഓഫീസ് പരിസരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി. പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ഒളവിലം മണ്ഡലം പ്രസിഡണ്ട് പ്രമോദൻ എം.പി, മണ്ഡലം ജനറൽ സിക്രട്ടറി എൻ അബ്ദുൾ മുത്തലീബ്, കോൺഗ്രസ് നേതാവ് എൻ.കെ സജീഷ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, ദിവിത കെ വി, അക്ഷയ് വി.വി എന്നവർ സംസാരിച്ചു. കവിയൂർ രാജേന്ദ്രൻ, സി പീതാംബരൻ, യു.കെ ശ്രീജിത്ത്, കെ.കെ അജിത, കരിമ്പിൽ അശോകൻ, സി.എച്ച് പ്രഭാകരൻ , അണിയാറക്കൽ പുരുഷോത്തമൻ , പ്രസൂൺ കുമാർ, അനില എസ്.കെ, രേഷ്മ എ.സി തുടങ്ങിയവർ നേതൃത്വം നൽകി
New Mahe Mandal Congress Committee takes anti-terrorism pledge and pays tribute to martyrs of Pahalgam