മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ

മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ
Apr 26, 2025 10:14 AM | By Rajina Sandeep

(www.thalasserynews.in)കാസര്‍കോട് ഉപ്പള മണിമുണ്ടയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ. ഡ്രൈവറായ മുഹ്സിന്‍ ആണ് മാതാവ് ഷമീം ബാനുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. ഉപ്പള മണിമുണ്ടയില്‍ പുലര്‍ച്ചെ മൂന്നിനാണ് സംഭവം.

ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഷ്റഫിന്‍റെ ഭാര്യ ഷമീം ബാനുവിനാണ് മകന്‍റെ കുത്തേറ്റത്. മകന്‍ മുഹ്സിനെ മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖത്തും കഴുത്തിനും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. മുഖത്തെ പരിക്ക് ഗുരുരമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

നേരത്തെ ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. 34 വയസുകാരനായ മുഹ്സിന്‍ ഡ്രൈവറാണ്.

പ്രതി ലഹരിക്ക് അടിമയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ മാതാവിനെ ആക്രമിച്ച സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Son arrested for stabbing sleeping mother, alleging she tried to portray her as mentally ill

Next TV

Related Stories
തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

Apr 26, 2025 06:18 PM

തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ...

Read More >>
തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി  അധികാരികൾ

Apr 26, 2025 04:25 PM

തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി അധികാരികൾ

തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി അധികാരികൾ...

Read More >>
പഠിക്കാം, കുറച്ചു കൂടി; ചോദ്യപ്പേപ്പർ എത്താത്തതിനെ തുടർന്ന്  കണ്ണൂർ സർവകലാശാലയിൽ പരീക്ഷകൾ മാറ്റി

Apr 26, 2025 12:51 PM

പഠിക്കാം, കുറച്ചു കൂടി; ചോദ്യപ്പേപ്പർ എത്താത്തതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ പരീക്ഷകൾ മാറ്റി

പഠിക്കാം, കുറച്ചു കൂടി..; ചോദ്യപ്പേപ്പർ എത്താത്തതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ പരീക്ഷകൾ...

Read More >>
കോഴിക്കോട് കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ നിലയില്‍

Apr 26, 2025 11:57 AM

കോഴിക്കോട് കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ നിലയില്‍

കോഴിക്കോട് കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ...

Read More >>
പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു ; 10 പാക് സൈനികർ കൊല്ലപ്പെട്ടു

Apr 26, 2025 10:29 AM

പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു ; 10 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു ; 10 പാക് സൈനികർ കൊല്ലപ്പെട്ടു...

Read More >>
Top Stories