തലശേരി :(www.thalaserynews.in)സ്കൂളിൻ്റെ നവതിയാഘോഷത്തിന്റെ ഭാഗമായി സ്കൂൾ സ്ഥാപക കമ്മിറ്റി അംഗവും മുൻ കേരള സ്പീക്കറുമായിരുന്ന കെ എം സീതി സാഹിബിന്റെ സ്‌മരണക്കായി ഉത്തരമേഖല ബാസ്ക്കറ്റ് ബോൾ മത്സരം മെയ് 10, 11 തീയ്യതികളിലായി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ സ്ഥാപനങ്ങളിലെയും ക്ലബുകളിലെയും 15 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാവാൻ അവസരം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് സീതി സാഹിബ് മെമ്മോറിയൽ പ്രൈസ് മണിയും ട്രോഫിയും നൽകും. താല്പര്യമുള്ള ടീമുകൾ മെയ് 3 ന് മുമ്പായി വയസ്സ് തെളിയിക്കുന്നതിനു വേണ്ടി ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സഹിതം പേര് രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: ഫോൺ: 94963 54786, 92073 01633.
മാനേജർ സി ഹാരിസ് ഹാജി, സംഘാടക സമിതി ചെയർമാൻ എ കെ സകരിയ്യ,
സംഘാടക സമിതി കൺവീനർ ബഷീർ ചെറിയാണ്ടി,
പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്,
പ്രധാനാധ്യാപകൻ കെ പി നിസാർ,
സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ: എ പി സുബൈർ, തഫ്ലിം
മാണിയാട്ട്, എ എൻ പി ഷാഹിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
New Year celebrations at Mubarak Higher Secondary School, Thalassery; Northern Zone Basketball Tournament to be held on May 10th and 11th