(www.thalasserynews.in)കണ്ണൂർ ഇരിക്കൂറിൽ 2.7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി അബ്ദുൾ റൗഫാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതി നൽകിയ മൊഴി. പ്രദേശത്ത് കഞ്ചാവ് വിതരണക്കാരിൽ പ്രധാനിയാണ് റൗഫെന്ന് എക്സൈസ് കണ്ടെത്തൽ.
അതിനിടെ, മട്ടന്നൂരിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. മട്ടന്നൂർ തലശ്ശേരി റോഡരികിൽ കാനറാ ബാങ്ക് എടിഎമ്മിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി വടകര എൻഡിപിഎസ് പ്രത്യേക കോടതിയിൽ ഹാജരാക്കും.
A youth was arrested with ganja during an excise inspection in Kannur, and a ganja plant was found on the roadside.