വിഖ്യാത ചലച്ചിത്രക്കാരൻ ഷാജി എൻ കരുൺ അന്തരിച്ചു

വിഖ്യാത ചലച്ചിത്രക്കാരൻ ഷാജി എൻ കരുൺ അന്തരിച്ചു
Apr 28, 2025 07:31 PM | By Rajina Sandeep

(www.thalasserynews.in)പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുൺ. 

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഷാജി എൻ കരുൺ.

ആദ്യ ചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശമടക്കം നേടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ സംവിധായകനായി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. സ്വം എന്ന ചിത്രം കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ മലയാള ചലച്ചിത്രമാണ്.

പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം. ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം 1975ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. പിന്നീട് കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഈ വേളയിൽ ആയിരുന്നു പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ഷാജി എൻ കരുൺ ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു.

Renowned filmmaker Shaji N. Karun passes away

Next TV

Related Stories
തലശേരിയിൽ   മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ;  ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

Apr 28, 2025 03:21 PM

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന...

Read More >>
മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ധനകാര്യസെക്രട്ടറിയുടെ ഇ -മെയിലേക്ക്

Apr 28, 2025 01:47 PM

മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ധനകാര്യസെക്രട്ടറിയുടെ ഇ -മെയിലേക്ക്

മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ധനകാര്യസെക്രട്ടറിയുടെ ഇ...

Read More >>
തലശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി ; ഫയർഫോഴ്സും, പൊലീസും പരിശോധന നടത്തുന്നു.

Apr 28, 2025 12:43 PM

തലശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി ; ഫയർഫോഴ്സും, പൊലീസും പരിശോധന നടത്തുന്നു.

തലശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി ; ഫയർഫോഴ്സും, പൊലീസും പരിശോധന...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 28, 2025 12:40 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക

Apr 28, 2025 12:21 PM

കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക

കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ...

Read More >>
ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ

Apr 28, 2025 09:01 AM

ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ...

Read More >>
Top Stories