(www.thalasserynews.in)ഐ.എം.എ യുടെ മുൻ പ്രസിഡൻ്റും, സെക്രട്ടറിയുമായിരുന്ന തലശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സ്മരണയിൽ ഒരു സായാഹ്നം.
ഐ എം എയുടെ നേതൃത്വത്തിൽ തലശേരിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഹോട്ടൽ പേൾവ്യൂവിൽ നടന്ന യോഗത്തിൽ ഒട്ടേറെയാളുകൾ സംബന്ധിച്ചു.
ഡോ ജയകൃഷ്ണൻ നമ്പ്യാരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു.
സ്പീക്കർ അഡ്വ എ എൻ ഷംസീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെ വേർപാട് ഐ.എം.എക്ക് മാത്രമല്ല, തലശേരിക്കാകെ നഷ്ടമാണെന്ന് സ്പീക്കർ പറഞ്ഞു.
ഐ. എം. എ തലശ്ശേരി ശാഖാ പ്രസിഡൻ്റ് ഡോ നദീം ആബൂട്ടി അധ്യക്ഷനായി.
സിക്രട്ടറി ശ്രീജിത്തി വളപ്പിൽ സ്വാഗതം പറഞ്ഞു.
ഐ എം എ മുൻ ദേശീയ ഉപാധ്യക്ഷൻ ഡോ. ബാബു രവീന്ദ്രൻ, നിയുക്ത ദേശീയ ഉപാധ്യക്ഷൻ ഡോ. ആർ രമേഷ്, മുൻ സംസ്ഥാന സെക്രട്ടറി മാരായ ഡോ. ജോസഫ് ബെന്നവൻ, ഡോ. ശ്രീകുമാർ വാസുദേവൻ, സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ, ഡോ.എ പി ശ്രീധരൻ, ഡോ. മിനി ബാലകൃഷ്ണൻ, ഡോ.ശ്രീജ, ഡോ. തുഫൈൽ, തുടങ്ങിയവർ സംസാരിച്ചു.
തലശേരി പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വിശ്വൻ, ബ്രദേഴ്സ് ക്ലബ് സെക്രട്ടറി റഫീഖ്, സി ആർ എ സെക്രട്ടറി രമേശ് തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.
IMA organizes memorial evening for Dr. Jayakrishnan Nambiar; Speaker says the entire society has lost a great organizer and philanthropist