---
title: "മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഹാരിസ് ബീരാന് തലശേരിയിൽ ഉജ്ജ്വല  സ്വീകരണം നൽകി"
english_title: "Muslim League National Secretary Adv. Harris Beeran was given a warm welcome in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/292888/muslim-league-national-secretary-adv-harris-beeran-was-given-a-warm-welcome-in-thalassery"
published_at: "2025-05-29T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837d85a67c83_Untitled-1_copy.jpg"
keywords: []
---

# മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഹാരിസ് ബീരാന് തലശേരിയിൽ ഉജ്ജ്വല  സ്വീകരണം നൽകി

> **Lead Summary:** തലശ്ശേരി: തലശ്ശേരി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി തലശ്ശേരിയിൽ എത്തിയ അഡ്വ: ഹാരിസ് ബീരാന് തലശ്ശേരി റെയിവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.

## Article Content

തലശ്ശേരി: തലശ്ശേരി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി തലശ്ശേരിയിൽ എത്തിയ അഡ്വ: ഹാരിസ് ബീരാന് തലശ്ശേരി റെയിവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഷാൾ അണിയിച്ചു സ്വീകരിച്ചു. ചടങ്ങിൽ പ്രസിഡന്റ് സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ പി താഹിർ, എൻ മഹമൂദ്,റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, സി അഹമ്മദ് അൻവർ,എ കെ സക്കരിയ്യ,ജമൽ ടി കെ,റഷീദ് തലായി,തഫ്ലീoമാണിയാട്ട്, ജംഷീർ മഹമൂദ്,ഷഹബാസ് കായ്യത്ത്,ഫസൽ സി ഒ ടി,അഡ്വ: ടി പി സാജിദ്, സഫ് വാൻ മേക്കുന്ന്,റഹമാൻ തലായി, വിജലീൽ, മഹ്റുഫ് ആലഞ്ചേരി കെ പി അബ്ദുൾ കരീം കെ പി അബ്ദുൾ ഗഫൂർ,പി എം സി മൊയ്തു ഹാജി,മജീദ് കെ വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/292888/muslim-league-national-secretary-adv-harris-beeran-was-given-a-warm-welcome-in-thalassery)