കൊവിഡ് ഒമിക്രോൺ ജെയുടെ വകഭേദം കേരളത്തിൽ ; ജാഗ്രത വേണമെന്നും, ആരോഗ്യ പ്രവർത്തകർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

കൊവിഡ് ഒമിക്രോൺ ജെയുടെ വകഭേദം കേരളത്തിൽ  ;  ജാഗ്രത വേണമെന്നും, ആരോഗ്യ പ്രവർത്തകർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, ആശങ്ക വേണ്ടെന്നും  മുഖ്യമന്ത്രി
May 29, 2025 09:30 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ 727 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലുള്ള ഒമിക്രോൺ ജെ കൊവിഡ് വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌‌തിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ‌ പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണം. ഗർഭിണികൾ, പ്രായമായവർ, രോഗികൾ എന്നിവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർ‌ത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതോടൊപ്പം എലിപ്പനിയടക്കം മഴക്കാല രോഗങ്ങളോട് ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

Covid Omicron J variant in Kerala; CM says caution needed, health workers must wear masks, no need to worry

Next TV

Related Stories
തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ;  വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 03:43 PM

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

Jul 16, 2025 01:49 PM

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11...

Read More >>
പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ  യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

Jul 16, 2025 12:18 PM

പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി...

Read More >>
കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി  കേരള  സർക്കാറിനെ കുറ്റ വിചാരണ നടത്തി

Jul 16, 2025 10:24 AM

കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി കേരള സർക്കാറിനെ കുറ്റ വിചാരണ നടത്തി

കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി കേരള സർക്കാറിനെ കുറ്റ വിചാരണ...

Read More >>
കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2025 02:48 PM

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall