Jul 3, 2025 02:04 PM

തലശ്ശേരി :(www.thalasserynews.in)തലശ്ശേരിയിൽ മോഷണ കേസിൽ കൊടും ക്രിമിനൽ അറസ്റ്റിൽ.

ബി.ജെ പി.പ്രവർത്തകനായ കുയ്യാലി സ്വദേശി ചെറുമഠത്തിൽ ബൈജു (38) വിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം തലശ്ശേരി പഴയ ബസ്റ്റാൻ്റിലെ കടയിൽ നിന്നും രണ്ട് മൊബൈൽ ഫോണും 2500 രൂപയും കവർന്നിരുന്നു. ധർമ്മടം സ്വദേശി ശ്രീജിത്തിൻ്റെ പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതിവലയിൽ ആകുന്നത്. ഇയാൾ മുൻപും നിരവധി മോഷണ കേസുകളിലും ആക്രമണ കേസുകളിലും പ്രതിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ലഞ്ച് ബോക്സിൽ ബോംബ് എടുത്തു പോയ സംഭവത്തെ തുടർന്ന് കുട്ടി കൊലയാളി എന്നാണ് ഇയാളെ നാട്ടുകാർ വിളിക്കുന്ന പേര്. പ്രതിയെ ഇന്ന് തലശ്ശേരി

കോടതിയിൽ ഹാജരാക്കും.

Youth arrested in Thalassery for stealing mobile phones and money; Kuyyali native arrested

Next TV

Top Stories










News Roundup






//Truevisionall