രാത്രിയിൽ മൂത്രശങ്ക ഉറക്കം കെടുത്തുന്നുണ്ടോ? എന്തുകൊണ്ട് സംഭവിക്കുന്നു? കാരണമറിയാം

രാത്രിയിൽ മൂത്രശങ്ക ഉറക്കം കെടുത്തുന്നുണ്ടോ? എന്തുകൊണ്ട് സംഭവിക്കുന്നു? കാരണമറിയാം
Jul 6, 2025 09:02 AM | By Jain Rosviya

രാത്രിയിൽ ഉണർന്ന് മൂത്രമൊഴിക്കുന്നത് മിക്ക ആളുകൾക്കും ബുദ്ധിമുട്ടുള്ള ഒരനുഭവമാണ്. ഇത് ഉറക്കത്തെ ബാധിക്കുന്നു. ഇത് ഒരു മൂത്രാശയ പ്രശ്നം മാത്രമല്ല. നിങ്ങളുടെ ശീലങ്ങൾ, ഹോർമോണുകൾ, മരുന്നുകൾ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം രാത്രിയിൽ മൂത്രമൊഴിക്കാൻ തോന്നാം.ഇത് ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന കാരണമാണ്

ചില മരുന്നുകൾ

രാത്രിയിൽ ചില മരുന്നുകൾ കഴിക്കുന്നത് നിങ്ങളെ ടോയ്‌ലറ്റിലേക്ക് ഓടിക്കും. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഡൈയൂററ്റിക്സ് ആണ്. രാത്രിയിൽ ഈ മരുന്നുകൾ കഴിക്കുകയാണെങ്കിൽ അവസ്ഥ കൂടുതൽ മോശമാകും. ചില വിഷാദരോഗത്തിനുള്ള മരുന്നുകൾ, ഉറക്കഗുളികകൾ, പേശികളെ റിലാക്സ് ചെയ്യുന്ന മരുന്നുകൾ, പ്രമേഹത്തിനുള്ള മരുന്നുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ എന്നിവ മൂത്രാശയത്തിന്റെ നിയന്ത്രണത്തെ ബാധിക്കും.

ഹോർമോണുകൾ

സ്ത്രീകളിൽ, ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂത്രാശയത്തിന്റെ ശേഷി കുറയ്ക്കുകയും പെൽവിക് പേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് രാത്രിയിൽ മൂത്രമൊഴിക്കാൻ കാരണമാകും. പുരുഷന്മാരിൽ പ്രായമാകുമ്പോൾ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം വർദ്ധിപ്പിക്കും . ഇത് മൂത്രാശയത്തെ ഞെരുക്കുകയും രാത്രിയിൽ മൂത്രമൊഴിക്കാൻ തോന്നുകയും ചെയ്യും

വെള്ളം

രാത്രിയിൽ ആൽക്കഹോൾ, ചായ തുടങ്ങിയവ കുടിക്കുന്നത് മൂത്രം കൂടുതൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.കൂടുതൽ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും രാത്രിയിൽ മൂത്രമൊഴിക്കാൻ തോന്നാൻ കാരണമാകും. തണ്ണിമത്തൻ, ഓറഞ്ച് രാത്രിയിൽ കഴിക്കുന്നത് പ്രശ്നമുണ്ടാക്കാം.

അതിനാൽ, ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. രാത്രിയിൽ വെള്ളം അധികമുള്ള ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക.

frequent urination urge night reasons

Next TV

Related Stories
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Jul 8, 2025 04:29 PM

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Read More >>
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
Top Stories

News Roundup

//Truevisionall