ചിലർക്ക് ചർമ്മത്തിൽ വരൾച്ച, നേർത്ത വരകൾ തുടങ്ങിയവ ഉണ്ടാകുന്നത് വളരെ നേരത്തെയാണ്. മോശ ഭക്ഷണക്രമം, ജീവിതശെെലിയിലെ മാറ്റങ്ങൾ, സ്ട്രെസ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ജീവിതശെെലിയിലെ ചില ശീലങ്ങൾ വേഗത്തിലാണ് ചിലരെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നത്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം.
ഫോൺ ഉപയോഗം

ദിവസം മുഴുവൻ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്പ് ടോപ്പുകൽ തുടങ്ങിയവ ഉപയോഗിക്കുന്നവരാണോ? എങ്കിൽ അത് കുറയ്ക്കുക, ഈ ശീലം നിങ്ങളുടെ കണ്ണുകൾ ഉൾപ്പെടെ ശരീരത്തെ മുഴുവൻ ബാധിക്കുന്നു.രാത്രി വൈകിയുള്ള സ്‌ക്രീൻ ഉപയോഗം ഇരട്ടി ദോഷകരമാണ്. കൂടാതെ, ഇത് കാലക്രമേണ ചുളിവുകൾക്കും ചർമ്മം മങ്ങാനും കാരണമാകും.
ഉറക്കമില്ലായ്മ
ഒരു വ്യക്തി എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. സ്ഥിരമായ ഉറക്കക്കുറവ് അല്ലെങ്കിൽ ക്രമരഹിതമായ ഉറക്കം വാർദ്ധക്യത്തെ വേഗത്തിലാക്കും. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവ് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് ഇടയാക്കും. ഇത് ചുളിവുകൾ, ദുർബലമായ പ്രതിരോധശേഷി, വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ ഉണ്ടാകൽ എന്നിവയ്ക്ക് ഇടയാക്കും.
എരുവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ
എരിവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് കൊളസ്ട്രോൾ, ഹൃദയം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
വ്യായാമമില്ലായ്മ
വ്യായാമമില്ലായ്മ വേഗത്തിലുള്ള വാർദ്ധക്യത്തിന് മറ്റൊരു പ്രധാന കാരണമാണ്. ദീർഘനേരം ഇരിക്കുകയോ വ്യായാമം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
ഒരിടത്ത് തന്നെ ഇരിക്കുന്നത്
നിങ്ങൾ മണിക്കൂറുകളോളം ഒരിടത്ത് ഇരിക്കുന്നവരാണോ?എങ്കിൽ ഇത് മാറ്റുക, അത് നിങ്ങളെ ദോഷകരമായി ബാധിക്കും. ശരീരം അനങ്ങാതെ ഇരിക്കുമ്പോൾ രക്ത സമ്മർദ്ദം കുറയുകായും കൊഴുപ്പ് അടിഞ്ഞുകൂടുകായും ചെയ്യുന്നു
ഉപ്പ് അധികമായാൽ
ഭക്ഷണത്തിൽ ഉപ്പ് അധികമായാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്. ഉപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
Habits that can lead to rapid aging