തലശ്ശേരി :ചക്ക മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചക്ക വിഭവങ്ങൾ ഒരു പാട് ഉണ്ട്. എന്നാൽ ഈ കർക്കിടക മാസത്തിൽ വ്യത്യസ്തമായി ചക്ക പുഴുക്ക് ഉണ്ടാക്കിയിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ ഒത്തുചേർന്ന്. കൂടെ ചിക്കൻ കറിയും.

തലശ്ശേരിക്കടുത്ത വടക്കുമ്പാട്ടെ ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നാണ് ഈ ചക്ക പുഴുക്ക് ഉണ്ടാക്കിയത്. യുവാക്കളും സ്ത്രീകളും വൃദ്ധൻമാരും ഒത്ത് ചേർന്നതോടെ അടിപൊളി ചക്ക പുഴുക്ക് റെഡി.
ഇ തോടൊപ്പം കഴിക്കാൻകൂടെ ചിക്കൻ കറിയും കട്ടൻ ചായയും.എസ്.എൻ.പുരം ശ്രീനാരായണ വായനശാല പരിസരത്താണ് ഈ ഒത്തൊരുമ. നാട്ടുക്കാർക്ക് മുഴുവനും ഇത് നല്കി.
വരും ദിവസങ്ങളിലും മലയാളികളിൽ വേറിട്ടു പോയ പഴയ കാല ഓർമ്മകൾ പുതു തലമുറകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എസ്.എൻ പുരം ദേശവാസികൾ.
Vadakkumbad villagers share the delicious taste of jackfruit with the new generation