വടകര : ഓർക്കാട്ടേരി ചന്തയ്ക്ക് എത്തിച്ച ആകാശത്തൊട്ടിൽ അഴിച്ചുമാറ്റുന്നതിനിടയിൽ അപകടം, യന്ത്ര ഭാഗങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മലപ്പുറം സ്വദേശി ഷംസു (48 ) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അറുപത്തിയഞ്ചു അടി ഉയരത്തിൽ ജോയിന്റ് വീലിനിടയിൽ കുടുങ്ങിയ ഷംസുവിനെ ഇതുവരെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. കാലുകൾ കുടുങ്ങി രണ്ടുമണിക്കൂറോളമായി ഷംസു പിടയുകയാണ്. പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാനുള്ള പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ
Accident to worker while unrolling canopy in Orchateri;Rescue operation started