സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു. ഇതോടെ വിപണി വില 44000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44240 രൂപയാണ്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്നു. വിപണിയിലെ വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു.
വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 74 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
An increase of 1800 rupees in three days; Gold price breaks all records and crosses 44,000