തലശ്ശേരി: ധര്‍മ്മടം പാലത്തിന് സമിപം ബോട്ട് ജട്ടിയുടെ എതിര്‍വശത്ത് കണ്ടെത്തിയ ഇളമ്പക്ക ചാകര ശേഖരിക്കുവാനെത്തുന്നവരുടെ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അപകട സാധ്യത മനസ്സിലാക്കാതെ മത്സര ബുദ്ധിയോടെ ഇവിടെ നിന്നു ഇളമ്പക്ക ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുയ്യാലി പുഴയുടെയും അഞ്ചരക്കണ്ടി എടപ്പുഴയും ചേരുന്ന ഇവിടം ഇപ്പോള്‍ വെള്ളം കുറവാണെങ്കിലും ധര്‍മ്മടം പാലത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ 10 അടിയില്‍ കൂടുതല്‍ ആഴമുണ്ട്.

ഇവിടെ നിന്നും കടല്‍ ആഴിമുഖത്തേക്ക് ഏതാനും മീറ്റര്‍ മാതമേ ദൂരമുള്ളൂ. നാഷണല്‍ ഹെെവേയോട് ചേര്‍ന്ന ഭാഗമായതിനാല്‍ പ്രദേശ വാസികളെ കൂടാതെ വിദൂരങ്ങളില്‍ നിന്നും ഇതുവഴി കടന്ന് പോകുന്നവര്‍ പോലും കൗതുകത്തിന്റെ പുറത്ത് ഇവിടെയെത്തുന്നുണ്ടെന്നതിനാല്‍ അപകട സാധ്യത മനസ്സിലാക്കാതെ ഇളമ്പക്ക ശേഖരിക്കുവാനിറങ്ങുന്നവര്‍ പുഴയുടെ ആഴമേറിയ ഭാഗങ്ങളിലേക്കിറങ്ങാതിരിക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് തലശ്ശേരി തീരദേശ പോലീസ് അറിയിച്ചു.
Great danger awaits, beware;Thalassery Coastal Police special alert