തലശ്ശേരി:(www.thalasserynews.in)തലശ്ശേരിയുടെ നാട്ടുഭാഷാ സൗന്ദര്യത്തിന്റെ വിവിധ തലങ്ങള്‍ ഒപ്പരം എന്ന പേരില്‍ പുസ്തകരൂപത്തിലാക്കി. സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍, തലശ്ശേരി സൗത്ത് ബി ആര്‍ സി.
സ്ട്രീം പ്രോജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ തയാറാക്കിയ ലഘു ഗവേഷണ ഗ്രന്ഥമാണിത് . ഒറ്റയ്ക്കും സംഘങ്ങളായും വിദ്യാര്‍ത്ഥികള്‍ പ്രദേശത്തിനകത്തുള്ള നൂറിലധികം വീടുകള്‍ കയറി പദങ്ങള്‍ ശേഖരിക്കുകയും അന്വേഷണം നടത്തുകയും ചെയ്താണ് പുസ്തകം തയ്യാറാക്കിയത്.
തലശ്ശേരിയുടെ പ്രാദേശിക ഭാഷയുടെ വിവിധ തലങ്ങൾ അന്വേഷിച്ച് അവ പുസ്തകരൂപത്തിൽ പുറത്തിറക്കാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഈ വിദ്യാർത്ഥി കൂട്ടം.
തലശ്ശേരിയുടെ ഭാഷാപൈതൃകം, അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങൾ, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം, എന്ന വിഷയത്തെക്കുറിച്ച്
പ്രോജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ തയാറാക്കിയ ലഘു ഗവേഷണ ഗ്രന്ഥം 'ഒപ്പരം' അഥവാ ഒന്നിച്ചുള്ള ഗവേഷണം സാഹിത്യകാരന്‍ എം.മുകുന്ദന്‍
തലശ്ശേരിയിൽ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ ആദ്യ പ്രതി ഏറ്റു വാങ്ങി
വാക്കുകൾ നഷ്ടപ്പെടുന്ന ,
ഭാഷ മരിച്ചു കൊണ്ടിരിക്കുന്ന കാലത്ത്
നമ്മുടെ ഭാഷയെ നമ്മൾ തന്നെ സംരക്ഷിക്കണമെന്ന് ദൗത്യമാണ് ഇവിടെ സാക്ഷാത്കരിക്കുന്നത് എന്ന് എം മുകുന്ദൻ പറഞ്ഞു. സാധാരണ അധ്യാപകരാണ് ഗവേഷണം നടത്തുന്നത് എന്നാൽ ഇവിടെ കുട്ടികളാണ് ഇത്തരമൊരു പുസ്തകം ഗവേഷണം നടത്തിയത്. ഇത് ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും എം. മുകുന്ദൻ പറഞു.
തലശ്ശേരിയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാട്, എം എം എച്ച്എസ്എസ് ന്യൂ മാഹി, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലയാട്, ജിവിഎച്ച്എസ്എസ് കൊടുവള്ളി സ്കൂളുകളെയാണ് പുസ്തക രചനക്കായി തെരഞ്ഞെടുത്തത്.
വിദ്യാലയങ്ങളിൽ നിന്നും ആറ് വീതം കുട്ടികള്‍ പങ്കെടുത്ത് 30 കുട്ടികളുടെ സംഘമാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്.
തലശ്ശേരി മുൻസിപ്പൽ കോൺഫറൻസ് ഹാളിലാണ് ചടങ്ങ് നടന്നത്. തലശ്ശേരി സൗത്ത് ബി പി സി ടിവി സഖീഷ്,
തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ്, ബ്രണ്ണൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ കെ വി മഞ്ജുള, കണ്ണൂർ എസ് എസ് കെ ഡിപി ഒ സബിത്ത്, കണ്ണൂർ എസ് എസ് കെ ഡി പി ഓ ഡോ രാജേഷ് കടന്നപ്പള്ളി, കണ്ണൂർ എസ് എസ് കെ ഡി പി ഒ കെ വി ദീപേഷ്,
മാടായി ബി ആർ സി രഞ്ജിത്ത്,ഡയറ്റ് ഫാക്കൽറ്റി ഡോ അനുപമ ബാലകൃഷ്ണൻ, എച്ച് എസ് എസ് ടി ടി കെ ഷാജി,അബ്ദുൾമജീദ് തുടങ്ങിയവർ പങ്കെടുത്തു.
Students 'extend' the beauty of Thalassery's vernacular; Litterateur M. Mukundan says the children's research book is very gratifying