തലശേരി:(www.thalasserynews.in) തലശേരി നഗര മധ്യത്തിലെ സ്വകാര്യ റെസിഡൻസിയിൽ മയക്കുമരുന്ന് വില്പന സംഘം എത്തിയിട്ടുണ്ടെന്ന് തലശ്ശേരി എസിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ.ഷമീലും, ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്.
തലശ്ശേരി ടെബിൾ ഗേറ്റിലെ റംലാസ് വീട്ടിലെ നദീം, എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി നടന്ന പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും വിവരം ഉണ്ട്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
MDMA, cannabis, and hashish for sale in Thalassery; two arrested by police.