(www.thalasserynews.in)ശ്രീ രാമായണ യാത്ര ട്രെയിൻ ടൂറുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ട്രെയിൻ ടൂറിന്റെ അഞ്ചാം പതിപ്പ് ജൂലൈ 25ന് ദില്ലിയിൽ നിന്ന് ആരംഭിക്കും.
17 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അയോധ്യ, സീതാമർഹി, ജനക്പൂർ (നേപ്പാൾ), വാരണാസി, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവയുൾപ്പെടെ 30ലധികം സ്ഥലങ്ങൾ ഉൾപ്പെടുന്നു. ടൂറിന്റെ അവസാന പോയിന്റും ദില്ലിയാണ്.

ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി കോച്ചുകൾ ട്രെയിനിലുണ്ടാകും. ശ്രീ രാമായണ യാത്ര ട്രെയിൻ ടൂറിന്റെ ചെലവ് യാത്രക്കാർ തിരഞ്ഞെടുക്കുന്ന ക്ലാസിനെ ആശ്രയിച്ചിരിക്കും.
1.17 ലക്ഷം മുതൽ 1.79 ലക്ഷം രൂപ വരെയാണ് വിവിധ ക്ലാസുകളിലെ യാത്രയ്ക്ക് ചെലവ് വരിക. റസ്റ്റോറന്റുകൾ, അടുക്കള, സെൻസർ അധിഷ്ഠിത ശുചിമുറികൾ, കാൽ മസാജറുകൾ, സിസിടിവി എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിൻ യാത്ര ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
From Ayodhya to Dhanushkodi; Indian Railways with Ramayana Yatra