കണ്ണൂർ : ഇന്നലെ രാത്രി പെയ്ത മഴയിൽ ചാവശ്ശേരി കൊട്ടാരം റോഡിൽ പറയനാട് പ്രദേശത്ത് പൊടിക്കാട്ടുകുന്നിൽ സ്ഥിതി ചെയ്യുന്ന ക്വാറയുടെ താഴെ ടി കെ പ്രഭാകരന്റെ വീടിനോട് അനുബന്ധിച്ച് മതിൽ ഇടിയുകയും വിള്ളൽ സംഭവിക്കുകയും ചെയ്തു.

റോഡിലേക്ക് വീണ മണ്ണ് ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. എങ്കിൽ പോലും ക്വാറിയുടെ താഴെ താമസിക്കുന്ന വീട്ടുകാർ പേടി നിറഞ്ഞ ഭീഥിയിലാണ്. മൂന്നു വീടുകളിലെ വീട്ടുകാരെ മാറ്റി പാർപ്പിച്ചിട്ടുമുണ്ട്. സ്വകാര്യ വ്യക്തി നടത്തിക്കൊണ്ടുപോയ ക്വറയുടെ റിപ്പോർട്ട് മാലോയര ശബ്ദം റിപ്പോർട്ട് ചെയ്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം ഉണ്ടായിട്ടില്ലെങ്കിൽ ഇനിയും ഇവിടെ മണ്ണടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവിടെ താമസിക്കുന്ന ഓരോ വീട്ടുകാരും ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
Heavy rain: Landslide in Chavassery