മാസപ്പിറവി കണ്ടില്ല ; ഗള്‍ഫ് രാജ്യങ്ങളില്‍ പുണ്യ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

മാസപ്പിറവി കണ്ടില്ല ; ഗള്‍ഫ് രാജ്യങ്ങളില്‍ പുണ്യ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച
Mar 21, 2023 10:16 PM | By Rajina Sandeep

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാവുന്നത്. ഒമാനില്‍ നാളെ മാസപ്പിറവി ദൃശ്യമായാല്‍ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു.

മാസപ്പിറവി കണ്ടില്ല ; ഗള്‍ഫ് രാജ്യങ്ങളില്‍ പുണ്യ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക. ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് നേരത്തെ സൗദി സുപ്രീം കോടതി അറിയിച്ചിരുന്നു. നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാന്‍ വിശ്വാസിക്കളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒമാനില്‍ നാളെയാണ് ശഅ്ബാന്‍ 29 ആയി കണക്കാക്കുന്നത്. രാജ്യത്ത് നാളെ മാസപ്പിറവി നിരീക്ഷിക്കും. മാസപ്പിറവി ദൃശ്യമായാല്‍ വ്യാഴാഴ്ച മറ്റ് ഗള്‍ഫ് രാജ്യങ്ങളോടൊപ്പം റമദാന്‍ വ്രതം ആരംഭിക്കും. നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും ഒമാനിലെ വ്രതാരംഭം.

No monthly birth;Holy Ramadan fasting begins in Gulf countries on Thursday

Next TV

Related Stories
മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ  ബോധവത്ക്കരണ തെരുവോര ചിത്രരചന സംഘടിപ്പിച്ചു

May 31, 2023 09:47 PM

മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ ബോധവത്ക്കരണ തെരുവോര ചിത്രരചന സംഘടിപ്പിച്ചു

മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ ബോധവത്ക്കരണ തെരുവോര ചിത്രരചന...

Read More >>
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

May 31, 2023 04:29 PM

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ  സ്കൂട്ടർ മോഷണം പോയി.

May 31, 2023 03:14 PM

തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടർ മോഷണം പോയി.

തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടർ മോഷണം പോയി....

Read More >>
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023 04:49 PM

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ...

Read More >>
അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

May 30, 2023 12:09 PM

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു...

Read More >>
Top Stories