എള്ളോളം പൊന്നില്ലാതെ തലശേരിയിൽ ഒരു കല്യാണം ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം

എള്ളോളം പൊന്നില്ലാതെ തലശേരിയിൽ  ഒരു കല്യാണം ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം
May 9, 2025 09:32 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)ഒരുതരി പൊന്നിന്റെ അലങ്കാരമില്ലാതെ ഒരു കല്യാണം. കതിരുർ ചുണ്ടങ്ങാ പൊയിലിൽ

കെ ജലജ കുമാരിയുടെയും പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെയും മകൻ ജെസി നവനീതും എം രമണിയുടെയും മുൻ എം.എൽ.എ എം പ്രകാശൻ മാസ്റ്ററുടെയും മകൾ എം അശ്വതിയുമാണ് ആഢംബരം ഒട്ടുമില്ലാതെ വിവാഹിതരായത്.

പൂമാല ചാർത്തിയാണ് ഇരുവരും വിവാഹിതരായത്. യാതൊരുവിധ ആർഭാടങ്ങളും ഇല്ലാത്ത ഒരു കല്യാണം. സ്വർണ്ണവില അനുദിനം കുതിച്ചുയരുന്ന കാലത്ത് സ്വർണം ഇല്ലാതെയും കല്യാണം കഴിക്കാം എന്നതിന് ഒരു മാതൃകയാവുകയാണ് ഇരുവരുടെയും കുടുംബം.

പൊന്നിന്റെ

കാര്യത്തിൽ മാത്രമല്ല ഇവരുടെ വിവാഹ ക്ഷണക്കത്തിനും ഉണ്ട് പ്രത്യേകത. കീഴ്‌വഴക്കങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടുള്ള വിവാഹ കത്താണ് തയ്യാറാക്കിയത്. എല്ലാ വിവാഹക്ഷണക്കത്തിലും ആദ്യം അച്ഛന്റെ പേരാണ് ഉണ്ടാവുക. എന്നാൽ ഈ ക്ഷണക്കത്തിൽ അമ്മമാർക്കാണ് മുൻഗണന നൽകിയത്.

പരമ്പരാഗത ശൈലിയിൽ നിന്നും മാറി

മാറ്റത്തിന്റെ വഴി വെട്ടി ഒരു വിവാഹം.

തലശ്ശേരി ഓറിയോ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് ദമ്പതിമാർക്ക് ആശംസയർപ്പിച്ചു

The wedding of the children of CPM leader M. Prakashan Master and Ponnyam Chandran is a model

Next TV

Related Stories
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ;  അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി,  വിധിക്ക് സ്റ്റേയില്ല

Jul 10, 2025 10:38 PM

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല...

Read More >>
ദില്ലിയിൽ ശക്തമായ ഭൂചലനം ;  രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 12:48 PM

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത...

Read More >>
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ മാറ്റി

Jul 10, 2025 10:28 AM

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ...

Read More >>
Top Stories

News Roundup

//Truevisionall