തലശേരി:(www.thalasserynews.in) തലശേരി എടത്തിലമ്പലത്തെ പ്രശസ്തമായ തറവാടുകളിൽ ഒന്നായ പുത്തൻപുരയിൽ മുരിക്കോളി തറവാട് കുടുംബ സംഗമം നടത്തി.
തലശേരി ലയൺസ് ക്ലബ് ഹാളിൽ നടന്ന സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.ദേവസ്വം റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
കുടുംബസംഗമം പ്രസി. പി.എം ശശിധരൻ നമ്പ്യാർ അധ്യക്ഷനായി. സെക്ര. സച്ച്ദേവ്' സ്വാഗതവും എം.ജയദേവ് നന്ദിയും പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു. വിവിധ മത്സര വിജയികളെയും, പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.
The Murikkoli Tharavad family reunion was held at Puthanpura, one of the famous Tharavads in Edathilambalam, Thalassery.