തലശേരി:(www.thalasserynews.in) പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ തലശേരി ലയൺസ് ക്ലബ് ഹാളിൽരാവിലെ പത്തിന് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദൻ ഉദ്ഘാടനം ചെയ്യും.
കുടുംബസംഗമം പ്രസി. ശശിധരൻ നമ്പ്യാർ അധ്യക്ഷനാകും. സെക്ര. സച്ച്ദേവ്' സ്വാഗതം പറയും. പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയുമുണ്ടാകുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൻ കീർത്തന പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും
Murikkoli family reunion in Puthanpura tomorrow at Thalassery Lions Club Hall