കണ്ണൂർ: കണ്ണൂർ ജില്ലയിൽ വാഹനാപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യവുമായി പൊലീസ് നടപടി ശക്തമാക്കി. ഇന്നലെയും ഇന്നുമായി മൂന്ന് കുട്ടി ഡ്രൈവർമാരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ രക്ഷിതാക്കൾക്കെതിരെ കേസുമെടുത്തിട്ടുണ്ട്. തളിപ്പറമ്പ് എസ്.ഐ. യദുകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ഏഴാംമൈൽ ഭാഗത്ത് നടത്തിയ പരി ശോധനയിൽ 14ഉം 16ഉം വയസുള്ള കുട്ടികളെയാണ് പിടികൂടിയത്.

14 വയസുകാരന്റെ രക്ഷിതാവ് കൂവോടെ വേണിയിൽ ബിന്ദു(40), 16 കാരന്റെ രക്ഷിതാവ് വടക്കാഞ്ചേരിയിലെ പെരിങ്ങിയിൽ ഷൈനി(40) എന്നിവർക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ തളിപ്പറമ്പിൽ വെച്ച് ട്രാഫിക്ക് എസ്.ഐ രഘുവിന്റെ നേതൃത്വത്തിൽ 17 വയസുകാരനെയും പിടികൂടി. ഇവരുടെ രക്ഷി താക്കളിൽ നിന്ന് 25,000 രൂപ വീതം പിഴയീടാക്കും. പിടിയിലായ കുട്ടികൾക്ക് 18 വയസ് തികഞ്ഞാലും ഡ്രൈവിങ്ങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കില്ല. ലൈസൻസിന് അപേക്ഷിക്കാൻ 25 വയസ് വരെ കാത്തിരിക്കേണ്ടിവരും.
Police to lock up child drivers in Kannur district;3 people arrested, parents fined Rs 25,000 each, case filed