കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; അഞ്ചുകിലോ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; അഞ്ചുകിലോ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ
Mar 22, 2023 11:04 AM | By Rajina Sandeep

കണ്ണൂർ:  കണ്ണൂർ പഴയ ബസ്സ്സ്റ്റാൻഡിന് സമീപം അഞ്ചുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി വികാസ് മല്ലിക് (33) ആണ് അറസ്റ്റിലായത്. കണ്ണൂർ റേഞ്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചൊവ്വാഴ്ച രാത്രി 10.30-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 23,300 രൂപയും പിടിച്ചെടുത്തു.

ഒറീസയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ടൗൺ ആയിക്കര ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ എം.പി.സർവജ്ഞൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി.കെ.ദിനേശൻ, എൻ.രജിത്കുമാർ, എം.സജിത്, കെ.പി.റോഷി, പി.അനീഷ്, സി.അജിത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Big ganja hunt in Kannur;Young man with five kilos of ganja caught by excise

Next TV

Related Stories
മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ  ബോധവത്ക്കരണ തെരുവോര ചിത്രരചന സംഘടിപ്പിച്ചു

May 31, 2023 09:47 PM

മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ ബോധവത്ക്കരണ തെരുവോര ചിത്രരചന സംഘടിപ്പിച്ചു

മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ ബോധവത്ക്കരണ തെരുവോര ചിത്രരചന...

Read More >>
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

May 31, 2023 04:29 PM

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ  സ്കൂട്ടർ മോഷണം പോയി.

May 31, 2023 03:14 PM

തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടർ മോഷണം പോയി.

തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടർ മോഷണം പോയി....

Read More >>
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023 04:49 PM

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ...

Read More >>
അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

May 30, 2023 12:09 PM

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു...

Read More >>
Top Stories