കൂത്തുപറമ്പ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പഴയനിരത്തിലെ ശ്രീനാരായണമഠത്തിന് സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ അകത്തായിരുന്നു 80 ലിറ്റർ വാഷും, 15 ലിറ്റർ ചാരായവും സൂക്ഷിച്ചിരുന്നത്. സംഭവവുമായി കൈതേരിയിലെ ലിജീഷിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ചാരായം വാറ്റാനായി 200 ലിറ്റർ കൊള്ളുന്ന ബാരലിൽ 80 ലിറ്റർ വാഷും, 25 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് കന്നാസിൽ 15 ലിറ്റർ ചാരായവും കണ്ടെടുത്തത്. ധാന്യങ്ങൾ , പഴവർഗ്ഗങ്ങൾ, വെല്ലം, നവസാരം എന്നിവ ചേർത്താണ് വാഷ് തയ്യാറാക്കിയിട്ടുള്ളത്. കെട്ടിട ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. പ്രിവൻ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, എം. സുബിൻ, സി.കെ ശജേഷ്, സി. ജിജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു
Hunting in Koothparam;Kaitheri native in the grip of excise