വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു കക്കടവത്ത് കുനിയിൽ വിസ്മയ (26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നാണ് വിഷം കഴിച്ച് അവശയായ നിലയിൽ യുവതിയെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ ഇന്നലെ 2 മണിയോടെയാണ് മരണം സംഭവിച്ചത്. പൊന്ന്യം പാലത്ത് ടയർ കട നടത്തുന്ന ജയകുമാറിന്റയും, സജിതയുടെയും ഏക മകളാണ്. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ രാഹുലിൻ്റെ ഭാര്യയാണ്. മൂന്നു വയസ്സുള്ള യാൻത്ര മകളാണ്.
A native of Champat who was poisoned died while undergoing treatment