തലശ്ശേരി: തലശ്ശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽ ചികിത്സയിലുള്ള പുഷ്‌പനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഹൃദ്രോഗ വിഭാഗം തലവൻ ഡോ : ജി.രാജേഷ്, അനസ്തേഷ്യ വിഭാഗം തലവൻ ഡോ: കെ.ആർ.രാധ, അനസ്തേഷ്യ വിഭാഗം ഡോക്ടർ ഫിജുൽ, ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ: കെ.ഇ അബ്‌ദുൾ മജീദ്, ഇ.എൻ.ടി. പ്രൊഫെസ്സർ ഡോ:പി വാസുദേവൻ, ഗ്യാസ്‌ട്രോഎൻറോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ: സിതാര, യൂറോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ: സുബീഷ് പാറോൽ എന്നിവർ അടങ്ങിയ മെഡിക്കൽ സംഘം പുഷ്പനെ പരിശോധിക്കാൻ എത്തിയത്. തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ എത്തിയ സംഘം പുഷ്പനെ ചികിത്സിക്കുന്ന സഹകരണ ആശുപത്രി ജനറൽ സർജറി വിഭാഗം ഡോ:സുധാകരൻ കോമത്ത്, ജനറൽ മെഡിസിൻ വിഭാഗം ഡോ: എ. ദേവാനന്ദ്, ഹൃദ്രോഗ വിഭാഗം ഡോ: ശ്രീജിത്ത് വളപ്പിൽ, അനസ്തേഷ്യ വിഭാഗം ഡോ:ഷീല, റേഡിയോളജി വിഭാഗം ഡോ: ശ്യാം മോഹൻ, ഇ.എൻ.ടി വിഭാഗം ഡോ: പി.എം.മാനോജൻ, ഗ്യാസ്‌ട്രോഎൻറോളജി വിഭാഗം ഡോ:സന്ദീപ് നാരായണൻ, ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ: രാജീവ് നമ്പ്യാർ തുടങ്ങിയവരുമായി ചികിത്സാ വിവരങ്ങൾ കൂടിയാലോചനകൾ നടത്തി.
മൂത്രത്തിലെ പഴുപ്പും, ചെവിയിലെ ബാലൻസ് നിയന്ത്രിക്കുന്ന അവയവത്തിന്റെ പ്രവർത്തന വൈകല്യം കൊണ്ട് ഉണ്ടാകുന്ന തലകറക്കവുമാണ് ഇപ്പോളത്തെ ആശുപത്രി വാസത്തിന് കാരണം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകൾ നൽകി വരുന്നുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സി.ടി സാകാനിൽ കാര്യമായ തകരാറുകൾ ഇല്ല. പരിശോധയിൽ രക്തക്കുറവ് കണ്ടെത്തിയതിനാൽ 1 കുപ്പി രക്തം നൽകിയിരുന്നു.
രോഗിയുടെ ആരോഗ്യനില പൊതുവെ തൃപ്തികരമാണ്. തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ മെഡിക്കൽ ടീം പൂർണ്ണ തൃപ്ത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും ചില പരിശോധനകളും ചികിത്സകളും മെഡിക്കൽ ടീം നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ മെഡിക്കൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് മെഡിക്കൽ ടീം അറിയിച്ചു. ഇതിനിടെ പുഷ്പനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ഏറെ നേരം ആശുപത്രിയിൽ ചെലവഴിച്ച മുഖ്യമന്ത്രി ചികിത്സാ വിവരങ്ങൾ ആരാഞ്ഞാണ് മടങ്ങിയത്.
An expert medical team examined Pushpan, the living martyr of the Koothparam firing case;After the group, the Chief Minister also visited Pushpan