തലശ്ശേരി : കെ. എസ്. ആർ. ടി.സി ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരി ഗുളികകൾ സഹിതം യുവാവിനെ എക്സൈസ് പിടികൂടി. മുഴപ്പിലങ്ങാടെ ആർ.കെ അഫ്സ്റിനെ (37) ആണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദനന്റെയും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രമോദിന്റെയും നേതൃത്വത്തിൽ കൂട്ടു പുഴ ചെക്കു പോസ്റ്റ് എക്സൈസുമായി ചേർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്ന് 155 ഗ്രാം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകൾ പിടിച്ചെടു ത്തു. കർണ്ണാടകയിൽ നിന്നാണ് ഇയാൾ ഗുളികകൾ എത്തിച്ചത്. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ ഷിബു, വി.വി ജയകു മാർ, ടി.ജെ ജയകുമാർ, ജോളി ജോസഫ്, സിവിൽ ഓഫീ സർമാരായ സുജിത്ത്, ടി.കെ ഷാൻ, കെ.കെ രാഗിൽ, ഇ. ദിനേശൻ, വി.കെ ഷൈന എന്നി വരും പരിശോധന സംഘത്തി ലുണ്ടായിരുന്നു.
Excise seizes drugs smuggled in KSRTC bus;A native of Muzhapilangad was arrested