പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.
We Can Media എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ യൂട്യൂബ് ചാനലിനെതിരെ ഡി ജി പിയ്ക്ക് പരാതി നൽകിയെന്നും ശിവൻകുട്ടി വിശദമാക്കി.
Fake news that Plus 2 result was withdrawn: Education department took action against YouTube channel