വടകര: സാഹസികതയേറെ ഇഷ്ടപ്പെടുന്ന അനുഗ്രഹയ്ക്ക് ഡ്രൈവിങ് ചെറുപ്പം മുതലേയുള്ള ഇഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച ഹെവി ലൈസൻസും കൈയിൽ കിട്ടി. ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള ഒരാഗ്രഹവും കഴിഞ്ഞ ദിവസം സഫലീകരിച്ചു. തന്റെ കൈകളിൽ വളയം ഭദ്രമാണെന്ന് ഈ ഇരുപത്തിനാലുകാരി തെളിയിച്ചിരിക്കുകയാണ്. പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ച് ഡ്രൈവിങ് സീറ്റിൽ അനുഗ്രഹ ഇരുന്നത്.
വിദേശത്ത് ജോലി ലഭിക്കാൻ ശ്രമിക്കുകയാണ് അനുഗ്രഹ. അതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം. മേപ്പയ്യൂർ എടത്തിൽ മുക്ക് മുരളീധരൻ (മാച്ചു)-ചന്ദ്രിക ദമ്പതിമാരുടെ മകളാണ് ലോജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദധാരിയായ അനുഗ്രഹ. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഹിമാചൽപ്രദേശിൽ അഡ്വഞ്ചറസ് ക്യാമ്പിൽ പങ്കെടുത്തത് വലിയ കരുത്ത് പകർന്നിരുന്നു
Banded hands holding ring on Nova bus on Perampra-Vadakara route;24-year-old Anugara from Mepayyur in the driving seat of the bus