---
title: "വടകരയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക്  മറിഞ്ഞു ;  15  പേർക്ക് പരിക്ക്"
english_title: "15 injured as private bus overturns in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/121249/15-injured-as-private-bus-overturns-in-vadakara"
published_at: "2023-06-10T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64842f5e19d8b_Untitled-1_copy.jpg"
keywords: []
---

# വടകരയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക്  മറിഞ്ഞു ;  15  പേർക്ക് പരിക്ക്

> **Lead Summary:** വടകര: വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞത് താഴ്ചയിലേക്ക് .ബസിൽ ഉണ്ടായിരുന്നത് മുപ്പതോളം പേർ . കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

## Article Content

വടകര: വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞത് താഴ്ചയിലേക്ക് .ബസിൽ ഉണ്ടായിരുന്നത് മുപ്പതോളം പേർ . കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

പതിനഞ്ചോളം പേർക്ക് പരിക്ക് പറ്റി .പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/121249/15-injured-as-private-bus-overturns-in-vadakara)