തലശ്ശേരി:(www.thalasserynews.in) തലശ്ശേരി മേലൂട്ട് മുത്തപ്പൻ മടപ്പുരയിൽ കർക്കിടക്ക സംക്രമത്തിൻ്റെ ഭാഗമായി ഭക്തജനത്തിരക്ക്. ഞായറാഴ്ച വൈകിട്ട് മുത്തപ്പൻ, ഭഗവതി വെള്ളാട്ടങ്ങൾ നടന്നു. തിങ്കളാഴ്ച നടന്ന പ്രതിഷ്ഠാദിന വാർഷികത്തിന് ശേഷം ആദ്യമായാണ് ക്ഷേത്രത്തിൽ വെള്ളാട്ടങ്ങൾ നടന്നത്.

വെള്ളാട്ടത്തിന് സാക്ഷികളാകാൻ നിരവധിയാളുകളെത്തി. വെള്ളാട്ടത്തിനും അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്രം പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ, സെക്രട്ടറി ലിജിൻ, ഭരണ സമിതി അംഗങ്ങൾ, നിർവാഹക സമിതി അംഗങ്ങൾ, ക്ഷേത്രം കഴകക്കാർ, മാതൃസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Devotees thronged for Karkitaka Sankrama at Thalassery Melut Muthappan Madapura