കണ്ണൂർ:(www.thalasserynews.in) കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ശൈഖുനൽ ചെറുകുന്ന് സി. മമ്മിക്കുട്ടി മുസ്ല്യാർ സ്മാരക അഞ്ചാമത് ടച്ച് ഓഫ് ബ്രീസ്, റബീഹ് പുരസ്കാരം മാധ്യമ പ്രവർത്തകൻ പി എം അഷ്റഫിന് കെ പി മോഹനൻ എം എൽ എ സമ്മാനിച്ചു. പേര് പോലെ തന്നെ കാരുണ്യം പെയ്തിറങ്ങുന്ന പ്രവർത്തനമാണ് ടച്ച് ഓഫ് മേഴ്സിയുടേതെന്ന് കെ.പി മോഹനൻ എം എൽ എ പറഞ്ഞു.
ജാതി മത ഭേദമന്യേ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുക ചെറിയ കാര്യമല്ല. മനസിൽ കരുണ വറ്റാത്ത നല്ല മനസുള്ളവർക്കെ അതിന് സാധിക്കൂ എന്നും എം എൽ എ പറഞ്ഞു. ചമ്പാട് പി എം മുക്ക് അഷ്റഫ്സിൽ ചേർന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ബഷീർ സഅദി ചെറുകുന്ന് അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ മുഖ്യാതിഥിയായി.
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ഹരിദാസൻ, പൊന്ന്യംപാലം മഹല്ല് പ്രസിഡണ്ട് കെ നൂറുദ്ദീൻ, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, ചമ്പാട് വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി കെ ഹരിദാസ്, എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അബ്ദുൽ ബഷീർ, വിധുകുമാർ കാമ്പ്രത്ത്, എം എസ് എസ് ചമ്പാട് യൂണിറ്റ് സെക്രട്ടറി എ കെ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
പി പി ഇബ്രാഹിം കുട്ടി ഹാജി, ട്രസ്റ്റ് സാരഥികളായ മുക്കോത്ത് അബുബക്കർ, പി വി മുസ്തഫ, ജീവകാരുണ്യ പ്രവർത്തകൻ പി എം സി മൊയ്തു ഹാജി, ടി ടി അലി ഹാജി, ഇ കുഞ്ഞിമമൂസ, ലത്തീഫ് സഫ, ജാഫർ ചമ്പാട്, റഫീക്ക് പാറയിൽ, കരീം ഫോക്കസ്, ടി ടി അസ്ക്കർ, അസീസ് സൗഭാഗ്യ തുടങ്ങിയവർ നേതൃത്വം നൽകി.
KP Mohanan MLA said that Touch of Mercy is an activity that lives up to its name;PM Ashraf was presented with the media award