#theft | വടകരയിൽ മോഷണശ്രമം, ഒരു ലക്ഷം രൂപയുടെ നാശനഷ്ടം

#theft |  വടകരയിൽ മോഷണശ്രമം, ഒരു ലക്ഷം രൂപയുടെ നാശനഷ്ടം
Sep 18, 2023 12:29 PM | By Rajina Sandeep

വടകര:(www.thalasserynews.in)  വടകര മുയിപ്പോത്ത് മോഷണശ്രമം. മീത്തലെ വായാട്ട് ബിജുവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. പതിനാറാം തിയ്യതി പുലർച്ചയോടെയാണ് മോഷണം നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു.

ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്ത് നാശനഷ്ടം ഉണ്ടാക്കി. മോഷ്ടാവ് വീടിന്റെ മുറ്റത്ത് പ്രവേശിച്ചതിന് ശേഷം വീട്ടിലെ വൈ ഫൈയും കെ സ് സി ബി കെവയറും കട്ട് ചെയ്തു.

വൈ ഫൈ കട്ട് ചെയ്ത ഉടൻ തന്നെ സെൻസർ വർക്ക് ചെയ്തതിനാൽ വീട്ടിലെ മുഴുവൻ ലൈറ്റുകളും ഓണായി. അതിനാൽ തന്നെ മോഷ്ടാവിനെ വ്യക്തമായി സി സി ടി വിയിൽ കാണാൻ കഴിയുന്നുണ്ട്.

സംഭവത്തിൽ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ഇതുവരെ പൊലീസ് എഫ് ഐ ആർ ഇടാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഇവിടെ മോഷണം നടന്നിട്ടുണ്ട്.

അന്ന് ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ടായിരുന്നു. ഡോഗ് സ്‌കോഡും ഫിംഗർ പ്രിന്റ് സ്പെഷ്യൽ സ്‌കോഡും പൊലീസും വന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഈ കേസ് തെളിയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് പൊലീസ് ഈ കേസ് എഴുതിത്തള്ളുകയാണ് ചെയ്തതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു.

#Attempted #theft in #Vadakara, #damage of Rs one lakh

Next TV

Related Stories
വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

May 11, 2025 06:29 PM

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി...

Read More >>
കേരളാ -  ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര  ട്രെയിൻ സർവീസ് 28 വരെ നീട്ടി

May 11, 2025 11:26 AM

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ നീട്ടി

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ...

Read More >>
പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി  നേരത്തെ എത്താൻ സാധ്യത

May 11, 2025 10:05 AM

പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി നേരത്തെ എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ...

Read More >>
വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച്  ശ്രീനഗറിൽ  പ്രകോപനം, തിരിച്ചടിച്ച്  ബി.എസ്.എഫ്

May 10, 2025 10:05 PM

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ബി.എസ്.എഫ്

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ...

Read More >>
പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ;  മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന്  കേന്ദ്രസർക്കാർ

May 10, 2025 07:42 PM

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് ...

Read More >>
ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

May 10, 2025 03:56 PM

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന്...

Read More >>
Top Stories