വളയം:(www.thalasserynews.in) കല്ലുനിരയിൽ തൊഴിലുറപ്പ് ജോലിക്കിടയിൽ കണ്ട പെരുമ്പാമ്പിനെ തൊഴിലാളികൾ പിടികൂടി . വനം വകുപ്പ് അധികൃതരെത്തിയപ്പോൾ പാമ്പിനെ കൈമാറി.
വളയം പഞ്ചായത്തിന്റെ മലയോര ഗ്രാമമായ കുല്ലുനിരക്കടുത്തെ കൂടലായിൽ നിന്നാണ് ഒന്നര മീറ്ററോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. കാർഷിക മേഖലയിലെ പ്രതിസന്ധി കാരണം പണിയെടുക്കാതെ തരിശിട്ട കൃഷി ഭൂമികൾ കാട് മൂടി കിടക്കുയാണ്. ഇവിടങ്ങളിൽ ഇഴജന്തുക്കളും കാട്ടുപന്നികളും തമ്പടിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
The# python was #caught;The# laborers #caught the #python in the #Valayam #Kallunira