തലശ്ശേരി:(www.thalasserynews.in) തലശ്ശേരി പ്രസ് ഫോറം ഓഫീസ് സിക്രട്ടറി ശ്വേതക്ക് യാത്രയയപ്പ് നൽകി. തലശ്ശേരി പ്രസ് ഫോറത്തിന്റെയും പത്രാധിപർ ഇ.കെ.നായനാർ ലൈബ്രറിയുടെയും നേത്യത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് അദ്ധ്യക്ഷത വഹിച്ചു.
നവാസ് മേത്തർ ഉപഹാര സമർപ്പണം നടത്തി. പി. ദിനേശൻ, കെ.പി. ഷീജിത്ത്, പവിത്രൻ മൊകേരി, എൻ.സിറാജുദ്ദിൻ, പാലയാട് രവി, പൊന്ന്യം കൃഷ്ണൻ, പി.എം.അഷ്റഫ്, എൻ. പ്രശാന്ത്, വി. മോഹനൻ, രാഗിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്വേത മറുപടി പ്രസംഗം നടത്തി.
#Thalassery #Press Forum #Office# Secretary #Shweta bid #farewell.