തലശ്ശേരി :(www.thalasserynews.in) കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് നടത്തിയ യാത്ര സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉൽഘാടനം ചെയ്തു. കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എ.സി ആക്കുകയാണ്. ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകും.

മാവേലി എക്സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബറോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്. എ.സി കോച്ചുകളുടെ എണ്ണം കൂട്ടുന്നത് സ്ലീപ്പർ വെട്ടിക്കുറച്ച് കൊണ്ടാവരുത്. നിലവിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്.
അത് ചെയ്യാതെ നടത്തുന്ന ഇത്തരം തുഗ്ലക് പരിഷ്‌ക്കാരങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജില്ലയിൽ പയ്യന്നൂർ തലശ്ശേരി എന്നിവിടങ്ങളിൽ നിന്നും നിന്ന് കണ്ണൂരിലേക്കും പ്രതിഷേധ ട്രെയിൻ യാത്രകൾ നടന്നു.
ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി ഷിമ, ജില്ലാ ട്രഷറർ കെ. ജി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം അഖിൽ, അനിഷ പി പി, ജില്ലാ വൈസ് പ്രസിഡന്റ് സിദിൻ പി. പി, നിഷാദ് വി.കെ എന്നിവർ നേതൃത്വം നൽകി.
#DYFI #organized a# protest train #journey from Kannur to #Thalassery #demanding a# reversal of the #central policy of cutting sleeper coaches in# railways.