തളിപ്പറമ്പ്: (www.thalasserynews.in) ഇന്ത്യൻ രൂപയ്ക്ക് പകരം റിയാൽ നൽകാമെന്ന് പറഞ്ഞ് പൂവ്വം സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. പൂവം കാർക്കീൽ സ്വദേശി പുന്നക്കൻ ഹൗസിൽ ബഷീർ പിയുടെ പരാതിയിൽ കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ആഷിക് ഖാൻ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി കാക്കത്തോട് ബസ്റ്റാൻഡിൽന് സമീപം വെച്ച് ഇന്ത്യൻ രൂപക്ക് പകരം റിയാൽ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബഷീറിൽ നിന്ന് 7,35,000 രൂപ വാങ്ങിയ ശേഷം റിയാൽ നൽകാതെ വഞ്ചിച്ചു എന്ന് പരാതിയിൽ പറയുന്നു.
#Complaint that# Poovvam# resident was# robbed of #lakhs by #saying that he would give Rials instead of Indian# Rupees