ന്യൂമാഹി:(www.thalasserynews.in) ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ദേശീയ പാതയോരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു നീക്കുന്ന പ്രവൃത്തി തുടങ്ങി.

പുന്നോൽ കുറിച്ചിയിൽ ടൌണിൽ ബി.കെ. സൂപ്പർ മാർക്കറ്റിന് സമീപത്തെ അപകാവസ്ഥയിലുള്ള വലിയ തണൽമരമാണ് ഞായറാഴ്ച രാവിലെ മുതൽ മുറിച്ച് നീക്കിക്കൊണ്ടിരിക്കുന്നത്.
റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്നതിനാൽ പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിൻ്റെ മരം മുറിക്കാനുള്ള വൻ ഹൈഡ്രോളിക് യന്ത്രങ്ങൾ ഉപയോഗിച്ചാണ് മരം മുറിക്കുന്നത്. മരം മുറിച്ചുനീക്കുന്നത് നാളെയും തുടരും. മരം മുറിക്കുന്നത് കാരണം ദേശീയ പാതയിൽ ഭാഗികമായ ഗതാഗത തടസ്സമുണ്ടായി.
At New Mahi Kurihi, the work of cutting endangered trees in the town has started