കണ്ണൂർ :(www.thalasserynews.in) വ്യാജ നികുതി രശീത് ഹാജരാക്കി പ്രതിയെ ജാമ്യത്തി ലെടുത്തയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. മോറാഴയിലെ കുന്നത്ത്പുരയിൽ കെ.സി ബെന്നിക്കെതിരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി ജഡ്ജി കരുണാകരൻ കേസെടുത്തത്.

ഒരു കേസിൽ ബെന്നി പ്രതിയെ ജാമ്യത്തിലെടുക്കുമ്പോൾ ഹാജരാക്കിയിരുന്ന നികുതി രശീത് വ്യാജമാണെന്ന് പിന്നീടാണ് തെളിഞ്ഞത്. പ്രതി ഹാജരാവാത്തതിനെത്തുടർന്ന് സ്ഥലം ജപ്തി ചെയ്ത് തുക വസൂലാക്കാൻ മോറാഴ വില്ലേജ് ഓഫീസിലേക്ക് വാറണ്ട് അയച്ചപ്പോഴാണ് ബെന്നിയുടെ പേരിൽ നികുതി രശീതിൽ കാണിച്ച സ്ഥലമില്ലെന്ന് വ്യക്തമായത്.
തുടർന്ന് വില്ലേജ് ഓഫീസർ സുജിത്ത്കുമാറിനെയും, പ്രതിഭാഗം അഭിഭാഷകനായ ടി.പി ഹരീന്ദ്രനെയും വിസ്തരിച്ചശേഷമാണ് കോടതി കേസെടുത്തത്. തുടർ നടപടിക്കായി ഫയൽ തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിക്ക് അയച്ചു.
The court registered a case against a native of Morazha who was granted bail by giving a fake tax receipt