കണ്ണൂർ :(www.thalasserynews.in) യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന വ്യാജ മെസേജിന് മറുപടി നൽകിയതോടെ പിലാത്തറ സ്വദേശിക്ക് 24,999 രൂപ നഷ്ടപ്പെട്ടു. യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാൻ എന്ന് പറഞ്ഞ് വന്ന മെസേജ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർകാർഡ് നമ്പർ അടിച്ച് നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.

പിലാത്തറയിലെ വണ്ടർ കുന്നേൽ മാത്യുവിനാണ് പണം നഷ്ടമായത്. എസ്ബിഐ ഇടപാടുകൾ നടത്താനായി ഡൗൺ ലോഡ് ചെയ്ത യോനോ അപ്പ് നിഷ്ക്രിയമാണെന്നും ഇത് പുതുക്കാൻ കെവൈസി നൽകണമെന്നും പറഞ്ഞാണ് മെസേജ് വന്നത്. ലിങ്ക് ഓപ്പൺ ചെയ്ത് ആധാർ നമ്പർ നൽകിയ തോടെയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.
ഒരു ദിവസം പരമാവധി എടുക്കാവുന്ന തുക 24,999 രൂപയായി മാത്യു നിജപ്പെടുത്തി വെച്ചതിനാലാണ് നഷ്ടപ്പെട്ട തുക അതിൽ ഒതുങ്ങിയത്. അല്ലായിരുന്നുവെങ്കിൽ നഷ്ട പ്പെടുമായിരുന്ന തുക കൂടിയേനെന്ന് പരാതിയിൽ പറയുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#Fake message in the #name of# Yono app;A #native of #Kannur# lost about 25,000 #rupees