സംസ്ഥാന സർക്കാറിനെതിരെ ഘടകകക്ഷിയിലെ അധ്യാപക സംഘടന ; ജീവനക്കാരെ അവഗണിച്ചുകൊണ്ട് സർക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് കെ.എസ്.ടി.സി ജില്ലാ സമ്മേളനത്തിൽ പ്രമേയം

സംസ്ഥാന സർക്കാറിനെതിരെ ഘടകകക്ഷിയിലെ അധ്യാപക  സംഘടന ;  ജീവനക്കാരെ അവഗണിച്ചുകൊണ്ട് സർക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് കെ.എസ്.ടി.സി ജില്ലാ സമ്മേളനത്തിൽ  പ്രമേയം
Feb 8, 2024 08:05 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  അദ്ധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനുവദിക്കാതെ കൂടുതൽ പ്രയാസപ്പെടുത്തുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. തലശേരി പടയണി ഹാളിൽ വെച്ച് നടന്ന സമ്മേളനം കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി രാഗേഷ് അധ്യക്ഷത വഹിച്ചു.

കെ.പി സായന്ത്, കെ.പവിത്രൻ,പി.പ്രമോദ്, പി.പി സുധീർ, രേഷ്മരാജ് തുടങ്ങിയവർ സംസാരിച്ചു. ഡി എ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, നിലവിൽ സർവ്വീസിൽ ഉള്ള മുഴുവൻ അദ്ധ്യാപകർക്കും നിയമന അംഗീകാരം നൽകി ജോലി സുരക്ഷ ഉറപ്പു വരുത്തുക.

ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളത്തിൽ ഉയർന്നു വന്നു ഭാരവാഹികൾ: പി പി രാഗേഷ് (പ്രസിഡന്റ് ) കെ പി സായന്ത് (സെക്രട്ടറി ) ജിൻസി സി (ട്രഷറർ )

Constituent party teachers union against the state government;Resolution in KSTC district meeting that the government cannot move forward by ignoring the employees

Next TV

Related Stories
ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം

Mar 1, 2024 04:29 PM

ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം

ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ...

Read More >>
പുതുച്ചേരി - മാഹി റൂട്ടിൽ  പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ് തുടങ്ങി.

Mar 1, 2024 03:31 PM

പുതുച്ചേരി - മാഹി റൂട്ടിൽ പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ് തുടങ്ങി.

പുതുച്ചേരി - മാഹി റൂട്ടിൽ പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ്...

Read More >>
Top Stories