തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പ്: കൂവേരി സ്വദേശിയുടെ നാല് ലക്ഷത്തിലധികം രൂപ നഷ്ടമായി. കൂവേരി വെല്ലുവിളപ്പിൽ ഹൗസിൽ വിപിൻ വി.വിയുടെ പൈസയാണ് നഷ്ടമായത്.
ടെലിഗ്രാം ലിങ്ക് വഴി റിവ്യൂ കൊടുത്താൽ പൈസ തരാം എന്നും വിവിധ ടാസ്കുകൾ വഴി തുക നിക്ഷേപിച്ചാൽ കൂടുതൽ തുക തിരികെ തരാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് ട്രാൻസാക്ഷൻ വഴി ജനുവരി അഞ്ച് മുതൽ 10 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി 4,14,754 രൂപ തട്ടിയെടുക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Online scam: Cooveri resident lost more than Rs 4 lakh